റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത

Sep 23, 2022, 10:34 AM IST

റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തം. പ്രസിഡന്‍റ് പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തു. 18 നും 65 നും ഇടയിൽ പ്രായമുള്ളവരെ, രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

റോജർ ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്;നദാലിനൊപ്പം ഡബിൾസ്

Sep 23, 2022, 09:32 AM IST

ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം, കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ, ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള, സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. റാഫേൽ നദാൽ ലണ്ടനിലെ ഒ 2 അരീനയിൽ നടക്കുന്ന, ഫെഡററുടെ വിടവാങ്ങൽ മത്സരത്തിൽ കൂട്ടാവും.

റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണം: ആഹ്വാനവുമായി ഇന്ത്യ

Sep 23, 2022, 10:15 AM IST

റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.