അപർണ ബാലമുരളിയുടെ പുതിയ ചിത്രം'ഇനി ഉത്തരം'ഒക്ടോബറിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

അപർണ ബാലമുരളിയുടെ പുതിയ ചിത്രം'ഇനി ഉത്തരം'ഒക്ടോബറിൽ

Sep 19, 2022, 06:38 PM IST

അപര്‍ണാ ബാലമുരളി നായികയാകുന്ന പുതിയ ചിത്രമാണ് 'ഇനി ഉത്തരം'. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബ്രിട്ടന്റെ ചെങ്കോലിലെ വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക

Sep 19, 2022, 05:02 PM IST

ലോകത്തിലെ ഏറ്റവും വലിയ ക്ലിയർകട്ട് വജ്രമായ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരികെ നൽകാൻ ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വജ്രങ്ങൾ തിരികെ നൽകണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം.

വഹിക്കുന്ന പദവിയെ കളിയാക്കരുത്, ഗവർണറോട് പി. രാജീവ്

Sep 19, 2022, 06:07 PM IST

മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു.ഭരണഘടനാ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.