ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 8,100 കോടി രൂപയുടെ (1 ബില്യൺ ഡോളർ) സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടിയിലധികം രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡ് മാസമായിരുന്നു ഡിസംബർ.
മൈക്രോസോഫ്റ്റിനു പിന്നാലെ ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. വിവരം സുന്ദർ പിച്ചൈ ഇമെയിൽ വഴിയാണ് അറിയിച്ചത്. ഈ തീരുമാനങ്ങൾ എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.