യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു

Sep 20, 2022, 05:09 PM IST

ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക് വർദ്ധനവിന് കാരണം. ഇൻ-ആപ്പ് പർച്ചേസുകൾക്കും ആപ്ലിക്കേഷനുകൾക്കും നിരക്കുകൾ വർദ്ധിക്കും.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേത് ഇരട്ട സംവരണമല്ല; ഹർജി തള്ളി സുപ്രീം കോടതി

Sep 20, 2022, 05:16 PM IST

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ. എ. എസ്) പ്രവേശനത്തിന് ഇരട്ട സംവരണം ഏര്‍പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

വരും മണിക്കൂറിൽ 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത

Sep 20, 2022, 05:34 PM IST

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് 6 ജില്ലകളിൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്.