കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി

Sep 22, 2022, 01:28 PM IST

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ പരാമർശമാണ്, ഹർജിക്ക് കാരണം.

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

Sep 22, 2022, 01:05 PM IST

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന്, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ, യുഎസ് ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

Sep 22, 2022, 01:15 PM IST

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്.