മലയാളം സർവകലാശാല വി.സി നിയമനം; നടപടികളുമായി സർക്കാർ, അംഗീകാരം നൽകാതെ ഗവർണർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മലയാളം സർവകലാശാല വി.സി നിയമനം; നടപടികളുമായി സർക്കാർ, അംഗീകാരം നൽകാതെ ഗവർണർ

Jan 21, 2023, 09:25 AM IST

ഗവർണറെ മറികടന്ന് മലയാളം സർവകലാശാല വി സിയെ നിയമിക്കാനുള്ള നടപടികളുമായി സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമ ഭേദഗതി പ്രകാരം വി സി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം.ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.

റെസ്ലിങ് താരങ്ങളുടെ പ്രതിഷേധം പിൻവലിച്ചു; ബ്രിജ് ഭൂഷൺ മാറിനില്‍ക്കും

Jan 21, 2023, 09:20 AM IST

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്കെതിരെ ജന്തർ മന്ദറിൽ ഗുസ്തി താരങ്ങൾ നടത്തിവന്ന പ്രതിഷേധം പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതികളും അന്വേഷിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ന്യൂസിലൻഡിനെ നയിക്കാൻ ഇനി 44 കാരൻ ക്രിസ് ഹിപ്കിൻസ്

Jan 21, 2023, 08:32 AM IST

ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്‍റെ പുതിയ പ്രധാനമന്ത്രിയാകും. 44 കാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡേണിന്‍റെ അപ്രതീക്ഷിത രാജി ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നയിച്ചത്.