3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ

Sep 21, 2022, 12:59 PM IST

3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് അധികം അകലെയല്ലാതെയാണ് ഗുഹ കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ റാംസെസ് രണ്ടാമൻ ഭരിച്ചിരുന്ന കാലത്തേതാണ് ഈ ഗുഹ.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവിൽ കാണാം; ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യും

Sep 21, 2022, 02:15 PM IST

സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ലൈവ് സ്ട്രീമിംഗ് മാധ്യമങ്ങൾക്കും സംപ്രേക്ഷണം ചെയ്യാമോ എന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനില്‍ ചര്‍ച്ചയിൽ

Sep 21, 2022, 01:38 PM IST

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. രാജ്ഭവനിൽ സമരസമിതി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരെ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി.