ഹാരിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ തള്ളി സൈനിക പരിശീലകന്‍ 
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹാരിയുടെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ തള്ളി സൈനിക പരിശീലകന്‍ 

Jan 22, 2023, 01:10 PM IST

ഹാരി രാജകുമാരന്‍റെ ആത്മകഥയായ സ്പെയറിലെ ചാവേർ പരിശീലനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ "ഭാവനയില്‍ നിന്നുള്ളതെന്ന്" സൈനിക പരിശീലകൻ. സൈനിക പരിശീലകനായ സർജന്‍റ് മേജർ മൈക്കൽ ബൂലി മുന്നറിയിപ്പില്ലാതെ ടി -67 വിമാനത്തിന്‍റെ പ്രൊപ്പല്ലർ നിര്‍ത്തിയെന്നായിരുന്നു ഹാരി രാജകുമാരൻ തന്‍റെ ആത്മകഥയിൽ വെളിപ്പെടുത്തിയത്.

അശാസ്ത്രീയ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം; ആവർത്തിച്ച് ഗാഡ്ഗില്‍

Jan 22, 2023, 12:55 PM IST

അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് മലയോര മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന എ കെ ശശീന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധ വോൾക്കർ കൊലപാതകം; 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം

Jan 22, 2023, 01:13 PM IST

ശ്രദ്ധ വോൾക്കർ വധക്കേസിൽ 3000 പേജുള്ള കുറ്റപത്രം തയാറാക്കി അന്വേഷണ സംഘം. 100 പേരുടെ സാക്ഷിമൊഴികൾ, ഇലക്ട്രോണിക്, ഫോറൻസിക് തെളിവുകൾ, പ്രതി അഫ്താബ് പൂനവാലയുടെ കുറ്റസമ്മത മൊഴി, നര്‍ക്കോട്ടിക് പരിശോധനാ ഫലങ്ങൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരട് കുറ്റപത്രം ഇപ്പോൾ നിയമവിദഗ്ദ്ധരുടെ പരിശോധനയിലാണ്.