മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകില്ല

Sep 21, 2022, 09:29 AM IST

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ദുല്‍ഖറിന്‍റെ ‘ചുപ്’ പ്രിവ്യൂ ഷോകളില്‍ മികച്ച അഭിപ്രായം നേടി

Sep 21, 2022, 09:25 AM IST

ദുൽഖർ സൽമാനും സണ്ണി ഡിയോളും ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന, 'ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്' ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രിവ്യു ഷോകൾക്ക് ശേഷം ദുൽഖറിന്റെ പ്രകടനത്തെയും സിനിമയേയും പുകഴ്ത്തി നിരവധി പേർ രംഗത്തെത്തി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളത്ത്

Sep 21, 2022, 08:33 AM IST

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ സമാപിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 18 കിലോമീറ്റർ സഞ്ചരിച്ച് യാത്ര ഇന്ന് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളി പരിസരത്ത് സമാപിക്കും.