കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെന്ന് അശോക് ഗെഹ്ലോട്ട്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെന്ന് അശോക് ഗെഹ്ലോട്ട്

Sep 23, 2022, 11:05 AM IST

ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ, ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് മത്സരിക്കും.

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം ; സൂചികകൾ താഴേക്ക്

Sep 23, 2022, 11:48 AM IST

ദുർബലമായ ആഗോള സൂചനകൾക്കിടയിൽ, ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും, എൻഎസ്ഇ നിഫ്റ്റിയും ഒരു ശതമാനം ഇടിഞ്ഞു. നിഫ്റ്റി 50 പോയിന്‍റ് താഴ്ന്ന് 17,600 ലെവലിലും, ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റിന് മുകളിൽ ഇടിഞ്ഞ്, 58,867 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ദേശീയ ഗെയിംസിൽ ശരത് കമല്‍, മൗമ, ബത്ര എന്നിവർ മൂന്നാം റൗണ്ടില്‍

Sep 23, 2022, 11:19 AM IST

ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തിൽ ഇരുവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ ഗർലപതി പ്രണിതയെ പരാജയപ്പെടുത്തി.