ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം അഥിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഇന്ന്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോട് കൂടിയാണ് വിവാഹം. അഥിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസിൽ വച്ചാണ് വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദ്ദേശം നൽകാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ ഇന്ന് നിയമസഭയിൽ നടത്തിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്റെ ഫലമാണ് നയപ്രഖ്യാപന പ്രസംഗമെന്നും സതീശൻ കുറ്റപ്പെടുത്തി.