എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് കേസുമായി ബന്ധമില്ലെന്ന് വി ടി ബൽറാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് കേസുമായി ബന്ധമില്ലെന്ന് വി ടി ബൽറാം

Sep 22, 2022, 12:16 PM IST

എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി, വി ടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും, കസ്റ്റഡിയെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കാണാനാകൂവെന്നും, അദ്ദേഹം പറഞ്ഞു.

ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് ജോ ബൈഡന്‍

Sep 22, 2022, 12:06 PM IST

ഇറാനിൽ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വനിത മഹ്സ അമീനി കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇറാനിൽ പ്രതിഷേധിക്കുന്ന ധീരരായ പൗരൻമാർക്കും സ്ത്രീകൾക്കുമൊപ്പം നില്‍ക്കുന്നുവെന്ന്, ബൈഡൻ യുഎൻ ജനറൽ പൊതുസഭയില്‍ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്ത്

Sep 22, 2022, 12:33 PM IST

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറക്കി. ഈ മാസം 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോ എന്ന് 8ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.