ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസ സെമിഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ സാനിയ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് വോക്കോവർ ലഭിച്ചു. ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോയും സ്പെയിനിന്റെ ഡേവിഡ് വേഗയുമാണ് ഇവർക്കെതിരെ മത്സരിക്കേണ്ടിയിരുന്നത്. എന്നാൽ മതിയായ വിശ്രമം ലഭിക്കാത്തതിനാൽ ഒസ്റ്റാപെങ്കോ പിൻമാറുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. മഞ്ജു വാര്യർ ഉൾപ്പെടെ 20 സാക്ഷികളെയാണ് വിസ്തരിക്കുക. അതേസമയം അഭിഭാഷകരെ കേസിൽ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. 39 സാക്ഷികളിൽ 27 പേരെയാണ് ആദ്യഘട്ടത്തിൽ വിസ്തരിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചില്ല.
വിവാദമായ ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെ ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്. സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിലെയടക്കം വൈദ്യുതിയും വൈഫൈയും സർവകലാശാല അധികൃതർ വിച്ഛേദിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമാണ് വിവാദ ഡോക്യുമെന്ററി കണ്ടത്. ഇതിനിടെയാണ് കല്ലേറുണ്ടായത്.