ഈ വർഷത്തെ ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ് സീസണോടെ വിരമിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാൻ ക്രിസ്റ്റ്യൻ. 39 കാരനായ ഓൾറൗണ്ടർ നിലവിൽ സിഡ്നി സിക്സേഴ്സിന് വേണ്ടിയാണ് കളിക്കുന്നത്. ഫ്രാഞ്ചൈസി ടി20 ലീഗുകളിലെ സൂപ്പർ സ്റ്റാറാണ് ക്രിസ്റ്റ്യൻ. പല രാജ്യങ്ങളിലെയും ടീമുകൾക്കായി 400 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
ജാതി വിവേചനം കാണിച്ചെന്നു വിദ്യാർത്ഥികൾ ആരോപണം ഉന്നയിച്ച കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചു. ചെയർമാന് രാജിക്കത്ത് സമർപ്പിച്ചതായി ശങ്കർ മോഹൻ പറഞ്ഞു. തന്റെ രാജിക്ക് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും കാലാവധി കഴിഞ്ഞതിനാലാണെന്നും രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശങ്കർ മോഹൻ പറഞ്ഞു.
കൊല്ലം ആയൂരിൽ മദ്യപാനികളുടെ ആക്രമണത്തിനിരയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അജയകുമാറാണ് മരിച്ചത്. മകളെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു കൂട്ടം മദ്യപാനികൾ അദ്ദേഹത്തെ ആക്രമിച്ചത്. മദ്യപാനികളുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി