ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് അവതാർ 2; സ്വന്തമാക്കിയത് 16,000 കോടിയിലധികം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് അവതാർ 2; സ്വന്തമാക്കിയത് 16,000 കോടിയിലധികം

Jan 23, 2023, 01:58 PM IST

ആഗോള ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത പോരാട്ടം തുടർന്ന് ജെയിംസ് കാമറൂണിന്‍റെ 'അവതാർ ദി വേ ഓഫ് വാട്ടർ'. ചിത്രം ഇതുവരെ 16,000 കോടിയിലധികം (2 ബില്യൺ ഡോളർ) കളക്ഷൻ നേടി. സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകളാണിത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അവതാർ 2.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടയിലെ സംഘര്‍ഷം; പി കെ ഫിറോസ് അറസ്റ്റില്‍

Jan 23, 2023, 01:45 PM IST

സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്ത് നിന്നാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് ഫിറോസ്.

ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയം; ലക്ഷ്യം മണിക്കൂറിൽ 1000 കി മീ വേഗത

Jan 23, 2023, 02:29 PM IST

കരയിൽ ഏറ്റവും വേഗമുളള ഗതാഗത സൗകര്യം ഒരുക്കാൻ ഒരുങ്ങുകയാണ് ചൈന. അതിവേഗ ഹൈപ്പർലൂപ്പ് ട്രെയിനിന്‍റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചൈനീസ് അതിവേഗ ട്രെയിനിന്‍റെ ലക്ഷ്യം മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുക എന്നതാണ്.