വിമാനത്തിനുള്ളിൽ കുഞ്ഞിന് ജനനം; കൈപിടിച്ച് ജീവനക്കാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിമാനത്തിനുള്ളിൽ കുഞ്ഞിന് ജനനം; കൈപിടിച്ച് ജീവനക്കാർ

Aug 6, 2022, 07:18 AM IST

വിമാനത്തിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി ഫിലിപ്പീൻ സ്വദേശി. കുവൈറ്റിൽ നിന്ന് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലേക്കുള്ള കുവൈറ്റ് എയർവേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈറ്റിൽ നിന്ന് മനിലയിലേക്കുള്ള യാത്രയ്ക്ക് ഒമ്പത് മണിക്കൂറിലധികം ദൈർഘ്യമുണ്ട്. വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈറ്റ് എയർവേയ്സ് അറിയിച്ചു. ജീവനക്കാർ അവരുടെ കടമ പ്രൊഫഷണലായി ചെയ്തുവെന്നും ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നുവെന്നും കുവൈറ്റ് എയർവേയ്സ് ട്വിറ്ററിലൂടെ അറിയിച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് മണിക്കൂർ കാട്ടിൽ കുടുങ്ങി നാലാം ക്ലാസുകാരൻ

Aug 5, 2022, 11:16 AM IST

കോളയാട് പഞ്ചായത്തിലെ ചെക്കിയേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്.കണ്ണവത്തെ കൊടും വനത്തിൽ രണ്ടുമണിക്കൂറിലധികമാണ് അർഷൽ ഒറ്റയ്ക്ക് അലഞ്ഞുനടന്നത്.ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കുടുംബങ്ങങ്ങൾ അര്‍ഷലിനെ കണ്ടെത്തിയത്.

കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു

Aug 5, 2022, 10:17 AM IST

കക്കി റിസർവോയറിൽ ബ്ലു അലേർട്ട് പ്രഖ്യാപിച്ചു. 973. 7 5 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ഇതോടെയാണ് കാക്കി റിസർവോയലിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് 7. 27 ആയി തുടരുന്നുവെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. രാത്രി കാര്യമായ മഴ പെയ്തത് ഇടുക്കിയിലും തെക്കന്‍ ജില്ലകളിലും മാത്രമാണ്. തെക്കന്‍ കര്‍ണാടകത്തിലേക്ക് മഴ മാറുന്നു. മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് ആയില്ല