തന്റെ സ്കൂളിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് കുഞ്ഞ് 'പത്രപ്രവർത്തകൻ'. അതേ സ്കൂളിലെ വിദ്യാർത്ഥിയാണെന്ന് തോന്നുന്ന കുട്ടി, ക്ലാസ് മുറിയുടെ മോശം അവസ്ഥയും ശരിയായ ശൗചാലയത്തിന്റെ അഭാവവും വീഡിയോയിൽ പറയുന്നു. വീഡിയോയിലെ കുട്ടിയുടെ റിപ്പോർട്ടിംഗ് കഴിവുകളെ പലരും അഭിനന്ദിക്കുന്നുണ്ട്.
കേരളത്തെ ത്രില്ലടിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന് ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കും. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14ന് തിരുവന്തപുരത്തും നടക്കുന്ന പരിപാടിയിൽ സ്റ്റേജ് ഷോയുമായാണ് സണ്ണി ലിയോൺ എത്തുക.
ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ, ഡിജിലോക്കറിൽ ലഭ്യമായിത്തുടങ്ങി. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന്, പരീക്ഷാ കമ്മീഷണർ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരീക്ഷാഭവനാണ്, ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.