ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആകാശനീലയിലേക്ക് വീണ്ടും; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

Sep 18, 2022, 09:30 PM IST

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) ടീം ഇന്ത്യക്കായി പുതിയ ജേഴ്സി പുറത്തിറക്കി. ടീം ഷർട്ട് ആകാശ നീല ഷേഡിലാണ്. 2007-08 കാലഘട്ടത്തിലാണ് ടീം ഇന്ത്യ ആകാശ നീല ജഴ്സി അണിഞ്ഞത്. എം.എസ്.ധോണിയുടെ നേതൃത്വത്തിൽ ഉദ്ഘാടന ടി20 ലോകകപ്പ് അതേ ജേഴ്സിയിൽ ടീം ഇന്ത്യ ഉയർത്തിയിരുന്നു.

അട്ടപ്പാടി മധു കേസ്; ഹര്‍ജിയിൽ നാളെ ഹൈക്കോടതി വിധി പറയും

Sep 18, 2022, 09:24 PM IST

അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

റോക്ക്സ്റ്റാർ ഗെയിംസ്‌ 'ജിടിഎ 6'ൽ പെൺ കഥാപാത്രങ്ങളും ഉണ്ടാകുമെന്ന് സൂചന

Sep 18, 2022, 10:02 PM IST

റോക്ക്സ്റ്റാർ ഗെയിംസിന്‍റെ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' സീരീസിന്‍റെ ആറാം ഭാഗം ഏറ്റവും പ്രതീക്ഷിക്കുന്ന ഗെയിമുകളിൽ ഒന്നാണ്. ലീക്കായ വിവരങ്ങൾ അനുസരിച്ച് ഗെയ്‌മിൽ ആൺ, പെൺ കഥാപാത്രങ്ങൾ ഉണ്ടായിരിക്കും. 'ടീപോട്യൂബർ ഹാക്കർ' എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കറാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.