സ്നിക്കേഴ്സിന്റെ പരസ്യ ചിത്രത്തില്‍, തായ്വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതില്‍ സ്നിക്കേഴ്സ് കമ്പനി ഉടമ, മാര്‍സ് റിഗ്ലി ക്ഷമാപണം നടത്തി. സ്നിക്കേഴ്സ് ബാറിന്റെ പരസ്യം, തായ്വാനെ സ്വതന്ത്ര രാജ്യമായി വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന്, ചൈനയിൽ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത, ദി ഗ്രേ മാനിലൂടെ തമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ്. ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ലോണ്‍ വോള്‍ഫ് എന്ന വാടകക്കൊലയാളിയുടെ വേഷത്തിലായിരുന്നു ധനുഷ്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും താനുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് താരം.