ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്

Sep 21, 2022, 01:55 PM IST

ബത്തേരി തിരഞ്ഞെടുപ്പിലെ ബിജെപി കോഴക്കേസിൽ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്‍റേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. കെ സുരേന്ദ്രൻ, സി കെ ജാനു, പ്രശാന്ത് മലവയൽ എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം

Sep 21, 2022, 01:49 PM IST

ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി; 6.68 ലക്ഷം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

Sep 21, 2022, 02:14 PM IST

മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ വാഹനത്തിനാണ് ഇൻഷുറൻസ് കമ്പനി 668796 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.