ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. സെമിനാർ ഹാളിൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് നടത്താവൂ എന്നാണ് ഡയറക്ടറുടെ വാദം. എന്നാൽ സെമിനാർ ഹാളിനു പുറത്ത് പ്രദർശനം നടത്തുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പറവൂർ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമൊണല്ല എന്ററിറ്റിഡിസ് ബാക്ടീരിയയെന്ന് ആരോഗ്യവകുപ്പിൻ്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട, എന്നിവയിലൂടെയാണ് ഇവ ശരീരത്തിൽ പ്രവേശിക്കുന്നത്. പറവൂരിലെ മജ്ലിസ് ഹോട്ടലിൽ 70 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.