പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്ററി സാമ്രാജ്യത്വ മനോഭാവമാണ് കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
തനിക്കെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ തമിഴ്നാട് ഗവർണർ ആർ എൻ രവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഇന്നലെയാണ് ചെന്നൈ കോടതിയിൽ കേസ് ഫയൽ ചെയ്തതെന്നാണ് വിവരം. നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡിഎംകെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കത്തിലായിരുന്ന പോസ്റ്റൽ വോട്ടുകൾ കാണാതായി. മലപ്പുറം ജില്ലാ സബ് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ രജിസ്റ്റർ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.