ഇരട്ടസ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇരട്ടസ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

Jan 22, 2023, 10:55 AM IST

ജമ്മു കശ്മീരിലെ ഇരട്ട സ്ഫോടനങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിൽ കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിച്ചത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്‍റെയും സിആർപിഎഫിന്‍റെയും നിയന്ത്രണത്തിലാണ്.

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും: അസം മുഖ്യമന്ത്രി

Jan 22, 2023, 10:41 AM IST

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ രജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ; പരസ്യ രഹിത സേവനം ലഭ്യമാക്കാൻ മസ്ക്

Jan 22, 2023, 11:03 AM IST

പരസ്യ രഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാൻ എലോൺ മസ്കിന്‍റെ പുതിയ പദ്ധതി. ഒക്ടോബറിൽ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്റർ വലിയ സാമ്പത്തിക അനിശ്ചിതത്വം നേരിടുന്ന സമയത്താണ് ഈ പ്രഖ്യാപനം. 'ട്വിറ്ററിൽ പരസ്യങ്ങൾ വളരെ കൂടുതലാണ്. വരും ആഴ്ചകളിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും', മസ്ക് ശനിയാഴ്ച ട്വീറ്റ് ചെയ്തു.