ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തി; ആരോപണവുമായി ബിജെപി നേതാവ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തി; ആരോപണവുമായി ബിജെപി നേതാവ്

Sep 23, 2022, 09:30 PM IST

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഭാരത് ജോഡോ യാത്ര കോൺഗ്രസ്സ് നിർത്തിവച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര ആരോപിച്ചു. എൻഐഎ നടത്തിയ റെയ്ഡിനെ തുടർന്ന് ഉണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ചാണ് ഇന്ന് കേരളത്തിൽ ഹർത്താൽ നടത്തിയത്.

ശമ്പളത്തിന് പകരം കൂപ്പൺ ;സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈകോടതി

Sep 23, 2022, 09:14 PM IST

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളത്തിന് പകരമായി കൂപ്പൺ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ മുന്നിൽ കോടതിയെ അപകീർത്തിപ്പെടുത്താനാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ചോദിച്ചു.

റണ്ണിങ് കോൺട്രാക്ട് പദ്ധതി: സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പി.എ.മുഹമ്മദ് റിയാസ്

Sep 23, 2022, 09:42 PM IST

പൊതുമരാമത്ത് വകുപ്പിന് കീഴിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിലെ അറ്റകുറ്റപ്പണികൾക്കായി ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘത്തെയാണ് നിയോഗിക്കുന്നത്.