ഡിവൈഎഫ്ഐയുടെ പൊതിച്ചോറിലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡിവൈഎഫ്ഐയുടെ പൊതിച്ചോറിലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

Jan 25, 2023, 07:17 PM IST

ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വിതരണം ചെയ്ത പോത്തിച്ചോറിലെ കുറിപ്പ് പങ്കുവച്ച് കോൺഗ്രസ് വനിതാ നേതാവ് ബിന്ദു കൃഷ്ണ.'ഇതാണ് കേരളം' എന്ന അടിക്കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഭക്ഷണപ്പൊതിയിലെ ഹൃദയസ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 

രാഷ്ട്രീയ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് കേന്ദ്രത്തിൻ്റെ ശ്രദ്ധ: നിതീഷ് കുമാർ

Jan 25, 2023, 06:57 PM IST

സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി; ബാറുകൾ തുറന്ന് പ്രവർ‌ത്തിക്കും

Jan 25, 2023, 07:12 PM IST

ബിവറേജസ് കോർപ്പറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്‍റെ കടകൾക്ക് അവധി നൽകാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.