ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം, മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരേ, സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സിസ്റ്റർ അമലയ്ക്കും സിസ്റ്റർ ആനി റോസിനുമെതിരെയാണ്, കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ട മൂഴിയാർ ഡാമിലും റെഡ് അലർട്ടുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുകയാണ്.
കോഴിക്കോട് വെളളിമാടുകുന്ന് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ജെന്‍ഡര്‍ പാര്‍ക്കിലെ എന്‍ട്രി ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. പതിനേഴ് വയസുള്ള പെണ്‍കുട്ടികളെയാണ് ഇന്ന് രാവിലെ കാണാതായത്. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ് ( ).ഒരു മാസം മുന്‍പ് എന്‍ട്രി ഹോമിലെത്തിച്ച പെണ്‍കുട്ടികളെയാണ് രാവിലെ ഏഴ് മണിക്ക് ശേഷം കാണാതായത്.. വസ്ത്രം അലക്കാനായി ഹോമ