വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങിയതിനു പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവനേതാവിന്റെ ഷർട്ട് വലിച്ചുകീറിയതായി ബിജെപി ആരോപണം. സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ്. ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം.
കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് കത്ത്. സംസ്ഥാനത്തെ 5 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനാൽ കൃത്യമായ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ തുകയും കൈമാറി. ശനിയാഴ്ച ഉച്ചയോടെയാണ് മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തിയത്. ബിന്ദു ഫിലോമിനയുടെ ഭർത്താവിന് പണം കൈമാറി.