ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി. ഡൽഹിയിൽ തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെ കുറിച്ചു സ്വാതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നതിനാൽ അന്വേഷണം അവസാനിക്കുന്നത് വരെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം.
പത്താൻ സിനിമ റിലീസ് ചെയ്യാനിരുന്ന തിയേറ്ററിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുലർച്ചെ 2 മണിയോടെ ഷാരൂഖ് തന്നെ ഫോണില്‍ വിളിച്ചെന്ന് അസം മുഖ്യമന്ത്രി. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആരാണ് ഷാരൂഖ് ഖാൻ? അദ്ദേഹത്തെക്കുറിച്ചോ പത്താൻ എന്ന സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല എന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.