'ഡാര്‍ളിംഗ്‌സിനും' ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'ഡാര്‍ളിംഗ്‌സിനും' ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

Aug 4, 2022, 02:18 PM IST

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ്, ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി, ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്, ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചു. ചിത്രം പുരുഷൻമാരുടെ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്, ആരോപണം.

സദ്ദീഖ് കാപ്പന്റെ മോചനം നീളുന്നു: കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക്

Aug 4, 2022, 01:33 PM IST

ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഇനി സുപ്രീം കോടതിയെ സമീപിക്കും. ഹത്രാസ് ബലാല്‍സംഗം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ

Aug 4, 2022, 02:49 PM IST

കളക്ടറായ ദിവ്യ എസ് അയ്യരുടെ മകനാണ് മൽഹാർ.'എവിടെ പോകണമെന്ന് കളക്ടർ ചോദിക്കുമ്പോൾ സ്കൂളിൽ പോകണം' എന്ന് മൽഹാർ പറയുന്നതും സ്കൂളിന് ലീവ് നൽകിയെന്ന് അമ്മ പറയുമ്പോൾ മൽഹാർ സ്കൂളിൽ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ അച്ഛനായ കെ.എസ് ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവച്ചു.