സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ തൊടരുതെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്.
11 വർഷം മുമ്പ് കണ്ണൂർ കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ അക്രമത്തിലും പൊതുമുതൽ നശിപ്പിച്ചതിലും നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ ഉൾപ്പെടെ, വിചാരണ നേരിട്ട 69 പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.
'ജയിലർ' റിലീസ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 14 നാണ് 'ജയിലർ' റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെൽവൻ 2' ഏപ്രിൽ 28ന് പ്രദർശനത്തിനെത്തുമെന്നതിനാലും, ചിത്രത്തിൽ ഒന്നിലധികം താരങ്ങൾ ഉള്ളതിനാലും മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.