ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആല്‍വസ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. നിശാക്ലബ്ബിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് താരത്തെ ബാഴ്സലോണ പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി രണ്ടിനാണ് യുവതി ആല്‍വസിനെതിരെ പരാതി നൽകിയത്.
കൂരാച്ചുണ്ടിൽ സ്കൂളിലേക്ക് പോകുംവഴി തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ബ്ലെസിൻ മാത്യുവിനാണ് (13) കൈയ്ക്കും കാലിനും കടിയേറ്റത്. കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിലെ ബുഹാരിസ് ഹോട്ടലിന്റെ ലൈസൻസ് സംഭവത്തെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു.