എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

Sep 19, 2022, 01:25 PM IST

എലിസബത്ത് രാജ്ഞിയോട് ബ്രിട്ടൻ ഇന്നു വിട പറയും. 10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിന് ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സംസ്കാരത്തിനു മുൻപു രാജ്യം രണ്ടുമിനിറ്റ് മൗനമാചരിക്കും.

പുതിയ ബഹിരാകാശ നിലയത്തിൽ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍

Sep 19, 2022, 01:53 PM IST

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. കായ് ഷൂഷെ, ചെന്‍ ഡോങ് എന്നീ യാത്രികരാണ് പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനായി നിലയത്തിന് പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്നത്.

സ്റ്റിമാച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും

Sep 19, 2022, 01:41 PM IST

ഇഗോർ സ്റ്റിമാച്ച് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്‍റെ പരിശീലകനായി തുടരും. അടുത്ത വർഷം ജൂൺ 16 മുതൽ ജൂലൈ 16 വരെ നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് വരെ സ്റ്റിമാച്ചിന്‍റെ കാലാവധി നീട്ടാൻ ഐ.എം വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന എഐഎഫ്എഫ് ടെക്നിക്കൽ കമ്മിറ്റി, എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശുപാർശ നൽകി.