ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. വായ്പാ പരിധിയിൽ ഇളവ് നൽകാത്തതിലടക്കം നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടാകാൻ സാധ്യതയുണ്ട്.
പാലാ നഗരസഭയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം യോഗത്തിനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്. ബിനുവിനെ മാറ്റി ജോസിൻ ബിനോയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയിലെത്തിയത്.
കല്ലറയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. പരിക്കേറ്റ പാങ്ങോട് സ്വദേശിനി ഷീല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷീലയുടെ സഹോദരൻ സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.