എറണാകുളം മൂവാറ്റുപുഴയിൽ കനാൽ ഇടിഞ്ഞ് വൻ അപകടം. കാറും കാൽനടയാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവാറ്റുപുഴ കൂത്താട്ടുകുളം ലിങ്ക് റോഡിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മലങ്കര ഡാമിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി വെള്ളം കൊണ്ടുപോകുന്ന കനാലാണ് തകർന്നത്.
4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു മണിക്കൂർ സമയമെടുത്ത് നാല് ദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 2022 ഡിസംബർ 29 നായിരുന്നു ശസ്ത്രക്രിയ.
ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിനായി കേന്ദ്ര സർക്കാർ നിയോഗിച്ച മേൽനോട്ട സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് സ്ഥാനമൊഴിയും. ഭാരവാഹികൾക്കെതിരായ ആരോപണങ്ങളിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും. സമിതിയുമായി സഹകരിക്കുമെന്ന് ബ്രിജ് ഭൂഷൺ സിംഗ് പറഞ്ഞു.