ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിനു സമീപമായിരുന്നു അപകടം. മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിമുട്ടിയത്.
2023-24 അധ്യയന വർഷത്തേക്കുള്ള സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിഷൻ കാർഡുകളും റോൾ നമ്പറുകളും ഉടൻ പുറത്തിറങ്ങും. പ്രസിദ്ധീകരിച്ചാലുടൻ തന്നെ ഇത് സ്കൂളുകളിൽ നിന്നും ലഭ്യമാകും. കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും.
പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന് ബിനോയെ നഗരസഭാധ്യക്ഷയാക്കും. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വിജയിച്ച ഏക സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി നിയമിക്കുന്നതിനെ കേരള കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് സി.പി.എം വഴങ്ങിയത്.