2023-24 അധ്യയന വർഷത്തേക്കുള്ള സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിഷൻ കാർഡുകളും റോൾ നമ്പറുകളും ഉടൻ പുറത്തിറങ്ങും. പ്രസിദ്ധീകരിച്ചാലുടൻ തന്നെ ഇത് സ്കൂളുകളിൽ നിന്നും ലഭ്യമാകും. കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും.
ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പരിശോധനാ സംവിധാനം കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർമാർക്കും ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ അധികാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിനു സമീപമായിരുന്നു അപകടം. മുംബൈയിലേക്ക് പോകുകയായിരുന്ന ട്രക്കും രത്നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിമുട്ടിയത്.