സിബിഎസ്ഇ 10, 12 ക്ലാസുകളിലെ കമ്പാർട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. 12-ാം ക്ലാസിലെ എല്ലാ പരീക്ഷകളും ഒറ്റ ദിവസം നടക്കും. പത്താം ക്ലാസ് പരീക്ഷകൾ ഓഗസ്റ്റ് 29ന് അവസാനിക്കും. രണ്ടാം ടേം പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് പരീക്ഷ.
കെഎസ്ആര്‍ടിസി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അധികാരത്തിലെത്തിയത് മുതല്‍ കെഎസ്ആര്‍ടിസിയെ വെറും കറവപ്പശുവിനെപ്പോലെ മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്.തൊഴിലാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കഴിവേട് മറയ്ക്കാന്‍ ശ്രമിക്കുന്നത് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും സുധാകരന് പറഞ്ഞു.'കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കുന്നുണ്ട് എന്നാ
ഇന്ധനവില വൻതോതിൽ വർധിപ്പിച്ച് ബംഗ്ലാദേശ്. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇന്ധനവില 51.7 ശതമാനമാണ് കൂട്ടിയത്. ഒരു ലിറ്റർ ഒക്ടേനിന്റെ വില 135 ടാക്കയാക്കി വർധിപ്പിച്ചു(1.43 ഡോളർ). നേരത്തെ 89 ടാക്കയായിരുന്നു ഒരു ലിറ്റർ ഒക്ടേനിന്റെ വില.ഡീസലിന്റേയും മണ്ണെണ്ണയുടേയും വില 42. 5 ശതമാനമാണ് വർധിപ്പിച്ചത്. 114 ടാക്കയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന്റെ വില 44