സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ(സിസിഎൽ) പുതിയ സീസൺ ഫെബ്രുവരി നാലിന് ആരംഭിക്കും. മുംബൈയിൽ കർട്ടൻ റൈസറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് നടക്കും. മറ്റൊരു ക്ലബ്ബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി(സി 3) കൈകോർത്താണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ മത്സരത്തിന് ഇറങ്ങുക.
സംസ്ഥാനത്ത് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എഫ്എസ്എസ് നിയമപ്രകാരം, ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും പരിശീലനം നേടണം.
അഫ്ഗാനിസ്ഥാനിൽ കടുത്ത തണുപ്പിൽ 124 പേർ മരിച്ചു. താലിബാൻ ഭരണകൂടത്തിന്റെ കണക്കനുസരിച്ചാണിത്. എന്നാൽ യഥാർത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനിലയാണ് അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുള്ളത്. രണ്ടാഴ്ച കൂടി ഇത് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.