കോഴിക്കോട് വിമാനത്താവളത്തിൽ പോലീസിനെ സഹായിക്കാൻ സിസിടിവി ക്യാമറകളും ആവശ്യമായ സൗകര്യങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഏർപ്പെടുത്തി തുടങ്ങി. ഇന്നലെയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. ആഭ്യന്തര ടെർമിനലിലെ പോലീസ് ഔട്ട്പോസ്റ്റ്, അന്താരാഷ്ട്ര ടെർമിനലിലെ എയ്ഡ് പോസ്റ്റ് എന്നിവ നവീകരിക്കാനും പദ്ധതിയുണ്ട്
ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ പ്രഖ്യാപിച്ചേക്കും. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന സെലക്ഷനായിരിക്കും ഇത്. ഇവിടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോൾ, 12 കളിക്കാർക്ക് അവരുടെ സ്ഥാനം ഏകദേശം ഉറപ്പാണ്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദന്. കണ്ണൂരിലെ മഴദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥയെ കുറിച്ചുള്ള അറിയിപ്പൊന്നും ശരിയല്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അവര്‍ തന്നെ പിന്‍വലിച്ചു. പ്രഖ്യാപിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ കാര്യമില്ല. നേരിടുകയേ മാര്‍ഗമുള്ളൂ.. എല്ലാ ജനങ്ങളും ഒറ്