സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇതുവരെയില്ലാത്ത രീതിയിലുള്ള കേന്ദ്ര സർക്കാർ ഇടപെടലാണ് ഇപ്പോൾ നടത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വിഭവസമാഹരണത്തിനായി ദരിദ്ര സംസ്ഥാനങ്ങൾ കടമെടുക്കുന്നത് കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ജനുവരി 30, 31 തീയതികളിലാണ് പണിമുടക്ക്. ഈ ദിവസങ്ങളിൽ ബാങ്ക് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കൺസ്യൂമർഫെഡിന്റെ കടകൾക്ക് അവധി നൽകാൻ ബോർഡ് യോഗം തീരുമാനിക്കുകയായിരുന്നു.