സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയേറെ. ഇതനുസരിച്ച് രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് വ്യക്തമാക്കുന്നത്.
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിനവും ഭരണപരവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ചുമതല നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിലെ ബാരിക്കേഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് പൂജപ്പുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വനിതാ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.