ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് നിക്ഷേപങ്ങൾ ഇനി അനുവദിക്കില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് നിക്ഷേപങ്ങൾ ഇനി അനുവദിക്കില്ല

Aug 5, 2022, 06:35 PM IST

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് അക്കൗണ്ടുകളിലേക്കുള്ള ടയർ-2 നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഇനി ഉപയോഗിക്കാൻ കഴിയില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.

തരംഗമായി 'ദേവദൂതര്‍ പാടി': യൂട്യൂബില്‍ കണ്ടത് ഒരു കോടിയലധികം പേര്‍

Aug 5, 2022, 06:31 PM IST

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ 'ദേവദൂതർ പടി' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍റെ വീഡിയോ വൈറലായിരുന്നു. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

രാജ്യത്ത് രണ്ടാമത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചയാൾ രോഗമുക്തി നേടി

Aug 5, 2022, 06:57 PM IST

രാജ്യത്ത് കുരങ്ങ് വസൂരി ബാധിച്ച രണ്ടാമത്തെ വ്യക്തി രോഗമുക്തി നേടി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് രോഗമുക്തി നേടിയത്. എല്ലാ സാമ്പിളുകളും നെഗറ്റീവ് ആണെന്നും രോഗി മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവാനാണെന്നും അധികൃതർ പറഞ്ഞു.