വൈവിധ്യമാർന്ന സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സത്തയെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ഭാവർ രാംകുവങ്ബെ നുമെ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി.
ബുധനാഴ്ച ആഗോള തലത്തിൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ തടസ്സപ്പെട്ടു. മൈക്രോസോഫ്റ്റ് ക്ലൗഡ് പ്ലാറ്റ് ഫോമായ അസൂർ, ഇ-മെയിലായ ഔട്ട്ലുക്ക്, വീഡിയോ കോൺഫറൻസിംഗ് സിസ്റ്റമായ ടീംസ്, ഓൺലൈൻ ഗെയിം എക്സ്ബോക്സ് എന്നിവയുടെ സേവനങ്ങൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. യുഎസ്, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക രാജ്യങ്ങളിൽ സേവനം തടസ്സപ്പെട്ടു.