മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പാപ്പരത്തം: ആലപ്പുഴ മെഡിക്കൽ കോളജ് വിവാദത്തിൽ സുധാകരൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പാപ്പരത്തം: ആലപ്പുഴ മെഡിക്കൽ കോളജ് വിവാദത്തിൽ സുധാകരൻ

Jan 21, 2023, 05:44 PM IST

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്‍റെ തെളിവാണെന്ന് കെ.സുധാകരൻ. നിർമ്മാണത്തിനായി ഇടപെടലുകൾ നടത്തിയ വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.

റായ്പൂർ ഏകദിനം; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 109 റൺസ് വിജയലക്ഷ്യം

Jan 21, 2023, 05:24 PM IST

റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതൽ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞു.

ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക്; യുട്യൂബ് ലിങ്കുകളും ട്വീറ്റുകളും നീക്കം ചെയ്യാൻ നിർദേശം

Jan 21, 2023, 05:33 PM IST

ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസിയുടെ ഡോക്യുമെന്‍ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദേശം നൽകി. 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിംഗും നീക്കം ചെയ്യണമെന്നാണ് നിർദേശം.