വിദേശികൾക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിദേശികൾക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ ഇളവുകളുമായി ചൈന

Sep 19, 2022, 08:39 PM IST

വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് എളുപ്പമാക്കാൻ ചൈന. പുതിയ കരട് പ്രകാരം ടൂർ ഏജൻസികൾ സജ്ജീകരിക്കുന്ന ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സ്വമേധയാ തിരഞ്ഞെടുത്ത തുറമുഖങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങാനും കഴിയും. 2020ലാണ് ചൈന അതിർത്തികൾ അടച്ചത്.

കാരണം അറിയാതെ രൂപേഷിനെതിരായ ഹര്‍ജി പിന്‍വലിക്കാനാവില്ല: സുപ്രീം കോടതി

Sep 19, 2022, 08:17 PM IST

മാവോവാദി നേതാവ് രൂപേഷിനെതിരായ ഹര്‍ജി കേരളം പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. കാരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കൂ എന്ന് ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കാരണം അറിയിക്കുന്നതിന് സർക്കാരിന് വെള്ളിയാഴ്ച വരെ കോടതി സമയം നല്കി

അമരീന്ദർ സിങ് ബിജെപിയിലേക്ക്; പാർട്ടിയുൾപ്പെടെ ലയനം

Sep 19, 2022, 07:43 PM IST

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽനിന്ന് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്. ഇന്നു രാവിലെ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.