ബഹിരാകാശ ടൂറിസം പദ്ധതിയിലേക്ക് ചൈനയും! പദ്ധതിയുടെ വിശദാംശങ്ങളറിയാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ബഹിരാകാശ ടൂറിസം പദ്ധതിയിലേക്ക് ചൈനയും! പദ്ധതിയുടെ വിശദാംശങ്ങളറിയാം

Sep 23, 2022, 11:52 AM IST

ബഹിരാകാശ ടൂറിസത്തിന്റെ വൻ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പലരാജ്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന വേളയിൽ ഒരു പടി മുന്നിൽ കടന്ന് ചിന്തിച്ചിരിക്കുകയാണ് ചൈന. 2025 ഓടെ ബഹിരാകാശത്തേക്കുള്ള ടൂറിസ്റ്റ് റോക്കറ്റുകളുടെ നിർമാണമാരംഭിക്കുമെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനും വ്യക്തമാക്കുന്നു. ബഹിരാകാശ ടൂറിസമെന്നത് വലിയ മാനദണ്ഡമായി മാറുമ്പോൾ, അതിന്റെ ഭൂരിഭാഗവും നേടാൻ തന്നെയാണ് ചൈനീസ് ശ്രമം. ടൂറിസ്റ്റ് റോക്കറ്റിന്റെ ഒരു സീറ്റിന് യാത്രക്കാരിൽ നിന്നായി 287200 ഡോളർ മുതൽ 430800 ഡോളർ വരെ ഈടാക്കപ്പെടുമെന്നും പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ സുരക്ഷിതമായ ഒരു ജോയ് റൈഡ് യാത്രക്കാർക്കായി ഒരുക്കുകയെന്നതാണ് പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്. കൂടാതെ എത്രയും വേഗം പദ്ധതി ലക്ഷ്യം കാണുന്നുവോ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും ഇത് അനുകൂലമാകും. സീനിയർ റോക്കറ്റ് ശാസ്ത്രജ്‌ഞനും, ബെയ്ജിംഗ് ആസ്ഥാനമായ റോക്കറ്റ് കമ്പനിയായ സിഎഎസ് സ്പേസിന്റെ സ്ഥാപകനുമായ യാങ് യിക്യാങ്ങിനാണ് ബഹിരാകാശ ടൂറിസത്തിന്റെ മേധാവിത്വം. യാത്രക്കാരെ ബഹിരാകാശത്തെത്തിക്കുകയും, അവരെ സുരക്ഷിതമായി വീട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മൂന്ന് തരത്തിലുള്ള ബഹിരാകാശ യാത്രകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ ബ്ലൂ ഒറിജിൻ സ്പേസ് വാഹനങ്ങൾക്ക് സമാനമാണ്. ഇത്, യാത്രക്കാരെ ഭൗമോപരിതലത്തിൽ നിന്നും നൂറു കിലോമീറ്റർ ഉയരത്തിലെത്തിക്കും.ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന, ബഹിരാകാശത്തിന്റെ തുടക്കമായ കാർമൻ ലൈനിമായിരിക്കും യാത്രികർ ആദ്യമെത്തുന്നത്. ഇതിന് ശേഷമായിരിക്കും ബഹിരാകാശത്തിലൂടെയുള്ള കൂടുതൽ സഞ്ചാരമാരംഭിക്കുന്നത്. ആറു മാസത്തോളം നീണ്ട പരിശീലനം പൂർത്തിയാക്കിയൊരു സ്വകാര്യ സംഘത്തെ ചൈന ഇതിനോടകം തന്നെ കാർമൻ ലൈനിലേക്കയച്ചിട്ടുണ്ട്. ആറു യാത്രികാരാണ് വാഹനത്തിലുള്ളത്. യാത്രയുടെ രണ്ടാം പാദത്തിൽ മറ്റൊരു സ്വകാര്യ സംഘവും കാർമൻ ലൈൻ സ്പർശിക്കും. ഭാവിയിൽ പണമടച്ച് ബഹിരാകാശ യാത്ര നടത്താനുള്ള പദ്ധതിയിൽ ഇന്ത്യയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് .ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ എന്നിവയാണ് സ്പേസ് ടൂറിസത്തിൽ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. മസ്കിന്റെ ഡ്രാഗൺ സ്പേസ് വാഹനം നാല് പേരടങ്ങുന്ന സംഘത്തിന്റെ യാത്ര വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

നിയന്ത്രങ്ങള്‍ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു; മെറ്റയ്ക്ക് എതിരെ കേസ് 

Sep 23, 2022, 12:24 PM IST

കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ ഒരു അപ്‌ഡേറ്റില്‍ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളെ ഒരു പരിധിവിട്ട് നിരീക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആപ്പിളിന്റെ ഈ നിയന്ത്രണങ്ങളെ മറികടന്ന് ഉപഭോക്താക്കള്‍ക്ക് മേല്‍ നിയമവിരുദ്ധമായ നിരീക്ഷണം നടത്തിയെന്നാണ് പുതിയതായി സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ പറയുന്നത്.. യു.

പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ

Sep 23, 2022, 12:48 PM IST

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു.