യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെച്ചൊല്ലിയുള്ള സംഘർഷങ്ങൾക്കിടെ, പ്രതിഷേധ സൂചകമായി പ്രഖ്യാപിച്ച ചൈനയുടെ സൈനികാഭ്യാസം ആരംഭിച്ചു. ഇതിന്റെ ഭാഗമായി തായ്വാനു സമീപം മിസൈൽ പ്രയോഗിച്ചതായി ചൈന സ്ഥിരീകരിച്ചു. സമീപകാലത്ത് ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണിതെന്നാണ് വിവരം.
ഓഗസ്റ്റ് 9 ന് മുഹറം അവധി സർക്കാർ പുനഃക്രമീകരിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനഃക്രമീകരിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി. അവധി പുനഃക്രമീകരിച്ചതോടെ, തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും.സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവ അന്നേ ദിവസം അവധി ആയിരിക്കും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ, എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.