പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനങ്ങൾ.
ക്ലോക്കിലെ പിഴവിനെ തുടര്‍ന്ന്, ഓസ്ട്രേലിയയ്ക്ക് മറ്റൊരു പെനാൽറ്റി കിക്ക് എടുക്കാൻ അനുമതി നൽകിയതിന്, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ ഇന്ത്യയോട് ക്ഷമാപണം നടത്തി. സ്ട്രോക്ക് പൂർത്തിയാക്കാൻ എടുത്ത സമയം കണക്കാക്കേണ്ട ക്ലോക്ക്, പ്രവര്‍ത്തിച്ചില്ലെന്ന കാരണത്താലാണ്, ഓസ്ട്രേലിയയ്ക്ക് വീണ്ടും അവസരം നൽകിയത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 49 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്.