ന്യൂസിലൻഡ് നയിക്കാൻ ക്രിസ് ഹിപ്കിൻസ്! ആരാണ് ജസീന്തയുടെ പിൻഗാമി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ന്യൂസിലൻഡ് നയിക്കാൻ ക്രിസ് ഹിപ്കിൻസ്! ആരാണ് ജസീന്തയുടെ പിൻഗാമി

Jan 24, 2023, 02:28 PM IST

ന്യൂസിലൻഡ് പ്രസിഡന്റ്‌ ജസീന്ത ആർഡേണിന്റെ പിൻഗാമി ആരാകുമെന്ന ചോദ്യത്തിന് ഉത്തരമായി. ലേബർ പാർട്ടി എം.പിയും, വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിൻസിനാണ് രാജ്യത്തെ നയിക്കാനുള്ള നറുക്ക് വീണിരിക്കുന്നത്. 64 നിയമസഭാ അംഗങ്ങളുള്ള ലേബർ പാർട്ടി കോക്കസിന്റെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ട ഹിപ്കിൻസിനെ പ്രധാനമന്ത്രിയായും അംഗീകരിച്ചു. ജസീന്തയെ പോലെ തന്നെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മികവ് കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. ഒരർത്ഥത്തിൽ പറഞ്ഞാൽ മഹാമാരിയെ തുരത്താനുള്ള യുദ്ധത്തിൽ ജസീന്തയുടെ വലംകൈ. കോവിഡ് പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിപ്കിൻസ് ജനങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്ന ശക്തമായ നേതൃനിരയാണ് തങ്ങളെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധം മുഴുവൻ ഐക്യത്തോടെ ആയിരുന്നുവെന്നും, ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് താനെന്നും ഹിപ്കിൻസ് കൂട്ടിച്ചേർത്തു. 2008 ൽ പാർലമെന്റിൽ എത്തിയ 44കാരനായ ഹിപ്കിൻസ് 2020 ൽ കോവിഡ് പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യുന്നു. ഈ പദവികളെല്ലാം ഫെബ്രുവരി 7 ന് രാജി വെച്ച ശേഷമായിരിക്കും പുതിയ ചുമതലകൾ അദ്ദേഹം ഏറ്റെടുക്കുന്നത്. ഒക്ടോബറിൽ ന്യൂസിലൻഡ് പൊതുതിരഞ്ഞെടുപ്പ് വരുന്നതിനാൽ ഹിപ്കിൻസ് എത്രനാൾ പ്രധാനമന്ത്രി കസേരയിൽ ഉണ്ടാവുമെന്നതും പറയാൻ കഴിയില്ല. 15 വർഷമായി പൊതുപ്രവർത്തന രംഗത്തുള്ള ഹിപ്കിൻസ് മറ്റ് നേതാക്കൾ മൂലമുള്ള പ്രശ്നങ്ങൾ രമ്യതയിലാക്കുന്നതിൽ മുൻകൈ എടുക്കുന്നതിനാൽ പക്വതയുള്ള രാഷ്ട്രീയ ട്രബിൾ ഷൂട്ടർ എന്നും അറിയപ്പെടുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിൽ തന്റെ പാർട്ടി പ്രാപ്തമാണെന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ജനങ്ങളെ വിശ്വസിപ്പിക്കുക എന്നതാണ് ഹിപ്കിൻസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തൊഴിലില്ലായ്മ കുറവാണെങ്കിലും, പണപ്പെരുപ്പമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. 7.2 ശതമാനം ഉയർന്ന പണപ്പെരുപ്പം പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതിനിടെ റിസർവ് ബാങ്ക് അടിസ്ഥാന പലിശ 4.25 ശതമാനമായി ഉയർത്തിയതും രാജ്യത്ത് മാന്ദ്യ ഭീഷണി ഉയർത്തിയിട്ടുണ്ട്. ഇതെല്ലാം പരിഹരിച്ചുവേണം പുതിയ പ്രധാനമന്ത്രിക്ക് മുന്നോട്ടു പോകാൻ.

ലൈഫ് മിഷന്‍ കോഴക്കേസ്; പ്രതികൾക്ക് ഇഡി നോട്ടീസ്

Jan 23, 2023, 09:19 AM IST

ലൈഫ് മിഷൻ കോഴക്കേസ്‌ പ്രതികള്‍ക്ക് നോട്ടീസയച്ച് ഇഡി. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതി.

പത്താൻ തിയേറ്ററിലെത്താൻ ഇനി രണ്ട് ദിനം; 'മന്നത്തി'ൽ ആരാധകർക്ക് നന്ദിയറിയിച്ച് ഷാരൂഖ്

Jan 23, 2023, 09:21 AM IST

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ജനുവരി 25 നു തിയേറ്ററുകളിലെത്തും. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ മന്നത്ത് ആരാധകരെ സന്ദർശിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഒപ്പം ഷാരൂഖ് തന്‍റെ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.