സിഐടിയു ദേശീയ പ്രസിഡന്റായി കെ ഹേമലതയെയും ജനറൽ സെക്രട്ടറിയായി തപൻ സെന്നിനെയും തിരഞ്ഞെടുത്തു. ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം സായിബാബുവാണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് 178 അംഗങ്ങളാണ് ജനറൽ കൗൺസിലിലുള്ളത്.
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം തോറ്റതോടെ ന്യൂസിലൻഡിന് ഐസിസി ഏകദിന ടീം റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി.ന്യൂസിലൻഡിനെ പിന്തള്ളി ഇംഗ്ലണ്ടാണ് ഒന്നാമതെത്തിയത്. കിവീസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ മത്സരത്തിലും ന്യൂസിലൻഡ് പരാജയപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.
കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിലാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.